Get a visual glimpse of Sree Poorna Auditorium (P R ഭാരതി നഗർ) through the photos below. Clear instructions are provided to help you reach the venue by bus, metro, train, or cab. We've also pinned the exact location on Google Maps for your convenience.
A perfect blend of comfort, convenience, and charm.
Ample parking space available for guests and organizers.
Located in the heart of the city with easy access to public transport and nearby hotels.
Elegant interiors and a pleasant atmosphere for any occasion.
സമ്മേളന നഗരിയുടെ ചുറ്റുവട്ടത്തായി നിലകൊള്ളുന്ന പ്രധാന സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. സമ്മേളന നഗരിയിൽ നിന്നും ഓരോ സ്ഥലത്തേക്കുള്ള ദൂരവും താഴെ കാണാവുന്നതാണ്.
ഇന്ത്യയിലെ പഴയ നാട്ടുരാജ്യമായ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിലാണ് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എറണാകുളം നഗരസമീപത്തുള്ള പ്രധാനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണിത്. അനന്തന്റെ പുറത്തിരിയ്ക്കുന്ന മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ ജഗദീശ്വരിയായ ആദിപരാശക്തിയാണ് മുഖ്യപ്രതിഷ്ഠ. ചോറ്റാനിക്കര അമ്മ എന്ന് അറിയപ്പെടുന്ന ഭഗവതിയെ മഹാലക്ഷ്മീഭാവത്തിൽ മഹാവിഷ്ണുവിനൊപ്പമാണ് പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.
കേരളത്തിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ വരുന്ന ഒരു ക്ഷേത്രമാണിത്. ഹൈന്ദവ, ശൈവ വിശ്വാസപ്രകാരം ശ്രീ പരമേശ്വരൻ അഥവാ പരമശിവനാണ് മുഖ്യ പ്രതിഷ്ഠ. കിരാതമൂർത്തിയായും പാർവ്വതീസമേതനായും രണ്ടുരൂപങ്ങളിൽ ഇവിടെ ശിവന് പ്രതിഷ്ഠകളുണ്ട്. എറണാകുളത്തപ്പൻ എന്ന് അറിയപ്പെടുന്ന ഇവിടത്തെ മഹാദേവൻ എറണാകുളം നഗരത്തിന്റെ കുലദൈവമായി കണക്കാക്കപ്പെടുന്നു.
കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു.
2009-ൽ സ്ഥാപിതമായ ഈ സ്വകാര്യ മ്യൂസിയത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലകളും കൃതികളും പുരാവസ്തുവസ്തുക്കളുമാണ് പ്രദർശിപ്പിക്കുന്നത്. കൂടാതെ, ഇത് നാടൻ കലാരൂപങ്ങൾ ഉൾപ്പെടെ വിവിധ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനുള്ള ഒരു തിയറ്ററായും പ്രവർത്തിക്കുന്നു.
കേരളത്തിലെ കൊച്ചിയിലെ ഒരു പ്രധാന ആകർഷണവും, വിനോദസഞ്ചാരകേന്ദ്രവുമാണ് മറൈൻ ഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ ഇവിടുത്തെ ചീനവലകളും, മഴവിൽ പാലവുമാണ്.
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തായി 11.5 ഏക്കറിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പാർക്ക് ആണ് സുഭാഷ് ചന്ദ്ര ബോസ് പാർക്ക് അഥവാ സുഭാഷ് പാർക്ക്. കുട്ടികൾക്കായുള്ള പലതരം ആക്ടിവിറ്റികൾ ഉള്ള ഈ പാർക്ക്, വൈകുന്നേരങ്ങളിൽ മുതിർന്നവരുടെയും ഒരു വിശ്രമ കേന്ദ്രമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിൽ ഒന്ന്. 2013 മാർച്ച് 10-നാണ് മാൾ പ്രവർത്തനം ആരംഭിച്ചത്. ലുലൂ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ മാൾ സംരംഭമാണ് കൊച്ചി മാൾ. 7.32 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ 1600 കോടിയാണ് മാളിന്റെ മുതൽമുടക്ക്. പ്രതിദിനം ശരാശരി 80,000-ത്തിലധികം ആളുകൾ എത്തിച്ചേരുന്ന ഇവിടം, കേരളത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ റിയൽറ്റി സ്ഥാപനമായ പ്രസ്റ്റീജ് ഗ്രൂപ്പാണ് മാൾ പ്രൊമോട്ട് ചെയ്യുന്നത്. 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ മാളിന്റെ മൊത്തം വിസ്തീർണ്ണം 10,60,000 ചതുരശ്ര അടിയാണ്. ലുലു മാൾ കഴിഞ്ഞാൽ കൊച്ചിയിലെ രണ്ടാമത്തെ വലിയ മാളാണിത്. 2011 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചു മാൾ, 2023 ഓഗസ്റ്റ് 19-ന് മാൾ പൊതുജനങ്ങൾക്കായി തുറന്നു.
26 കി. മി. നീളത്തിൽ തൃപ്പൂണിത്തൂറ മുതൽ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ പാത. തൂണുകളിൽ ഉയർത്തിയ 'U' ആകൃതിയുള്ള ഗർഡറുകളും അവയിൽ മെട്രോയുടെ പാളങ്ങളും സ്ഥാപിക്കുന്നു. മൂന്നു കോച്ചുകളുള്ള റോളിംഗ് സ്റ്റോക്ക് എന്ന സാങ്കേതികനാമമുള്ള തീവണ്ടിയ്ക്ക് അറുനൂറു പേരെ വഹിക്കാൻ കഴിയും. ശരാശരി വേഗം മണിക്കൂറിൽ 40 കിലോമീറ്ററാണ്.
കൊച്ചി മെട്രോയുടെ അനുബന്ധ ജലപാത പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. കൊച്ചി മെട്രോയുടെ ഫീഡർ സർവീസ് ആയി ഇതിനെ കണക്കാക്കുന്നു. 2023 ഏപ്രിൽ 26ന് പ്രവർത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകളാണ് ഇതിൽ ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്നത്. നൂറു വരെ യാത്രക്കാരെ വഹിക്കാവുന്ന ഇലക്ട്രിക്ക് ബോട്ടുകൾ, 8 നോട്ടിക്കൽ മൈൽ വേഗതയിൽ യാത്ര ചെയ്യും.