23/02/2025, തൃപ്പൂണിത്തുറ
ശ്രീ പുഷ്പകബ്രാഹ്മണ സേവാ സംഘത്തിന്റെ 57-ാം ദേശീയ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു.
സെപ്റ്റംബർ 20, 21 തിയതികളിൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.
സ്വാഗതസംഘം രൂപീകരണയോഗം കേന്ദ്ര പ്രസിഡന്റ് എൽ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ആർ.എസ്. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി. ആർ. ഹരിനാരായണൻ, സെക്രട്ടറി കെ.എൻ. കൃഷ്ണൻ നമ്പിശ്ശൻ, മേഖലാ സെക്രട്ടറി
പി.എസ്. രാജൻ തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: ആർ. എസ്. നമ്പ്യാർ (ചെയർമാൻ), വി. ഉണ്ണികൃഷ്ണൻ (വൈസ് ചെയർമാൻ), കെ.എൻ. കൃഷ്ണൻ നമ്പിശ്ശൻ (ചീഫ്
കോർഡിനേറ്റർ), നാരായണൻ വാസുദേവൻ (ജനറൽ കൺവീനർ).
സ്വാഗതസംഘത്തിലെ മറ്റു ഭാരവാഹികളേയും ഉപസമിതി ഭാരവാഹികളേയും അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സ്വാഗതസംഘ രൂപീകരണവുമായി ബന്ധപ്പെട്ട ഫോട്ടോസ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.