വിഷുവിനെ മനോഹര സങ്കൽപ്പമാക്കി പുഷ്പകായനം 2025 നടത്തിയ ഫോട്ടോഗ്രാഫി മത്സര
വിജയികളായി
രണ്ട് പേരെ തിരഞ്ഞെടുത്തിരിക്കുന്നു.
1. രജിത വത്സരാജ്, കൊയിലാണ്ടി പ്രാദേശിക സഭ
2. രമണി എം ടി, പേരാമ്പ്ര പ്രാദേശിക സഭ
വിജയികൾക്ക് അഭിനന്ദനങ്ങൾ!
കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
മലപ്പുറം പോരൂരിൽ നടക്കുന്ന Pushpaka Champions Leagugue - 1 ന്റെ കലാസന്ധ്യയുമായി അനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് പുഷ്പകായനം 2025 ന്റെ ലോഗോ പ്രകാശനം, കേന്ദ്ര പ്രസിഡണ്ട് ശ്രീ എൽ.പി.വിശ്വനാഥൻ അവർകൾ നിർവഹിച്ചു.
57-ാം
ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ റീൽസ് മത്സരത്തിലെ ഒന്നാം
സമ്മാനത്തിന് തളിപ്പറമ്പ പ്രാദേശിക
സഭയിലെ പ്രസാദ് അരയാല അർഹനായിരിക്കുന്നു.
പ്രസാദ് അരയാലക്ക് അഭിനന്ദനങ്ങൾ!
മത്സരത്തിൽ പങ്കെടുത്ത മറ്റ് റീലുകൾ കൂടി കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
57-ാം
ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ നാമനിർദ്ദേശ മത്സരത്തിലെ വിജയിയെ
പ്രഖ്യാപിച്ചു.
ശ്രീമതി ലളിതാ ദേവിക്ക് അഭിനന്ദനങ്ങൾ !
കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ശ്രീ പുഷ്പകബ്രാഹ്മണ സേവാ സംഘത്തിന്റെ 57-ാം ദേശീയ സമ്മേളന സ്വാഗതസംഘം 2025
ഫെബ്രുവരി 23 ന് തൃപ്പൂണിത്തുറയിൽ വെച്ച് രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണവുമായി ബന്ധപ്പെട്ട കൂടുതൽ വിശേഷങ്ങൾ അറിയുവാനായി
ഇവിടെ ക്ലിക്ക് ചെയ്യുക.
3:00 PM
6:30 PM
09:30 AM
03:00 PM
തൃശൂർ, ആലപ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്നവർ വൈറ്റില ഹബ്ബില്‍ ഇറങ്ങി തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പേട്ട ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക. കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർ എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പേട്ട സ്റ്റോപ്പിൽ ഇറങ്ങുക.
തൃശൂർ, ആലപ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്നവർ വൈറ്റില ഹബ്ബില്‍ ഇറങ്ങി തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന മെട്രോയിൽ കയറി പേട്ട മെട്രോ സ്റ്റേഷനിൽ ഇറങ്ങുക.
ആലപ്പുഴ ഭാഗത്തുനിന്ന് വരുന്നവർ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന മെട്രോയിൽ കയറി പേട്ട മെട്രോ സ്റ്റേഷനിൽ ഇറങ്ങുക. തൃശ്ശൂർ ഭാഗത്തുനിന്നും വരുന്നവർ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലോ എറണാകുളം ടൗൺ സ്റ്റേഷനിലോ അല്ലെങ്കിൽ തൃപ്പൂണിത്തുറ സ്റ്റേഷനിലോ ഇറങ്ങി മെട്രോ പിടിച്ച് പേട്ട മെട്രോ സ്റ്റേഷനിൽ ഇറങ്ങുക. കോട്ടയം ഭാഗത്തുനിന്ന് വരുന്നവർ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മെട്രോ പിടിച്ച് പേട്ട മെട്രോ സ്റ്റേഷനിൽ ഇറങ്ങുക.
തൃശ്ശൂർ, ആലപ്പുഴ ഭാഗത്തുനിന്ന് സ്വന്തം വാഹനത്തിലോ ടാക്സിയിലോ വരുന്നവർ വൈറ്റിലയിൽ നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്ക് തിരിഞ്ഞ് പേട്ട ജംഗ്ഷനിൽ എത്തി മരട് ഭാഗത്തേക്ക് തിരിയുക. അതുമല്ലെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന ലൊക്കേഷൻ, ഗൂഗിൾ മാപ്പിൽ നോക്കി വരിക.